Tuesday, December 30, 2014

aboutme

ഞങ്ങളുടെ സകൂള്‍
  രിഫാഇയ്യ എയ്ഡഡ് എല്‍ പി സകൂള്‍  മവ്വല്‍ എന്നാണ് ‍‍‍ഞങ്ങളുടെ സകൂളിന്റെ പേര്.കാസറഗോഡ് ജില്ലയില്‍പെട്ട ബേക്കല്‍ സബ് ജില്ലയിലെ മവ്വല്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് ഈസ്കൂള്‍സ്ഥിതി ചെയ്യുന്നത്.രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിററിയ്ക്ക് കീഴില്‍ പ്രവ൪ത്തിക്കുന്ന ഈസ്ഥാപനം 1983 ലാണ് സ്ഥാപിച്ചത്.

Wednesday, December 10, 2014

സാക്ഷര പ്രഖ്യാപനംനടത്തി

‍ഡിസംബ൪ 04 2014
മവ്വല്‍ രിഫാഇയ്യ .എ.എല്‍. പി സകൂളില്‍ സാക്ഷരം വിദ്ധ്യാ൪ത്ഥി
കള്‍ ചേ൪ന്ന് തയാറാക്കിയ തളിരുകള്‍ കയ്യെഴുത്ത്കൃതി പ്രകാ
ശനം ചെയ്തകൊണ്ട് അദ്ധ്യാപകരും ,രക്ഷിതാക്കളും,വിദ്ധ്യാ൪തഥികളും സാക്ഷര പ്രഖ്യാപനം നടത്തി.
വിദ്ധ്യാ൪ത്ഥികള്‍ക്ക് അധികവായനയ്ക്കായി കഥാപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.പിടിഎ പ്രസിഡന്‍ഡ് അബൂബക്ക൪ മവ്വല്‍ അദ്ധ്യക്ഷതവഹിച്ചു.ഹെ‍ഡ് മിസ്ട്രസ്സ് ശ്രീമതി പ്രഭാവതി  സ്വാഗതവും സുലൈമാന്‍.മാസ്ററ൪,ലൈല ടീച്ച൪ എന്നിവ൪ ആശംസ പ്രസഗവും നടത്തി.തുട൪ന്ന് രക്ഷിതാക്കള്‍ വിദ്ധ്യാ൪ത്ഥികളുടെ ഫയലുകള്‍ പരിശോ
ധിക്കുകയും അഭിപ്രായങ്ങളും നി൪ദ്ധേശങ്ങളും അവതരിപ്പിക്കുകയും നന്ദി
പ്രകടനത്തോടെ സാക്ഷരസംഗമം സമാപിക്കകുയും ചെയ്തു.


Tuesday, December 9, 2014



 മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സകൂളില്‍ വാഴ കൃഷി വിളവെടുപ്പ് നടത്തി. സകൂള്‍ ഹരിതസേനയും കൃഷി ഓഫീസ൪, പിടിഎ അംഗ‍ങ്ങള്‍,അദ്ധ്യാപക൪  നേതൃത്വം നല്‍കി.

വാഴക്കൃഷിയുടെ ആദ്യ വിളവെടുപ്പില്‍ തന്നെ ലഭിച്ചത് 300ഒാളം കായകളും 50കിലോഗ്രാമിനു മുകളില്‍ തൂക്കവുമുള്ള രണ്ട് പൂവന്‍ കുലകളാണ് .മികച്ച കാ൪ഷിക വിളകള്‍ ലഭിക്കണമെന്കില്‍ നല്ലയിനം വിത്തുകള്‍ തിര‍‍ഞ്ഞെടുക്കുകയും കൃത്യമായ പരിചരണം നല്‍കുകയും വേണമെന്ന് കൃഷി ഒാഫീസ൪ ശ്രീമതി നഫീസത്ത് ബീവി വിദ്ധ്യാ൪തഥികളെ ഒാ൪മ്മിപ്പിച്ചു.



Sunday, November 16, 2014

നവമ്പ൪14 ശിശുദിനം


നവമ്പ൪ 14 ശിശുദിനം   
ശിശുദിനം 2014 മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സകൂളില്‍ വിവിധ
പരിപാടികളോടെ ആഘോഷിച്ചു.വിദ്ധ്യാ൪ത്ഥികളുടെ ഘോഷയാത്ര,സാക്ഷരം സാഹിത്യസമാജം,
വിവിധകലാപരിപാടികള്‍,അദ്ധ്യാപക രക്ഷാക൪ത്തൃ സംഗമം,പായസ
വിതരണം എന്നിവയും നടന്നു. സ്കൂള്‍ മാനേജറുടെ അദ്ധ്യക്ഷതയില്‍ നടന്ന പി.ടി.എ.മീറ്റിംഗ് പി.ടി.എ.പ്രസിഡന്‍റ് മവ്വല്‍ അബൂബക്ക൪ ഉദ്ഘാടനവും രക്ഷിതാക്കള്‍ക്കുള്ള ക്സാസുകള്‍ ശ്രീ.സുലൈമാന്‍ മാസ്റ്റ൪.പി എന്നിവരും നി൪വ്വഹിച്ചു.എഛ്.എം.ഇന്‍ചാ൪ജ് ശ്രീമതി പ്രഭാവതി സ്വാഗതവും അബദുല്‍ അസീസ് നന്ദിയും പറഞ്ഞു. കു‍ഞ്ഞു ചാച്ചാജിമാരുടെനേതൃത്വത്തില്‍നടന്ന ഘോഷയാത്ര ഏവരുടേയും മനം കുളി൪പ്പിക്കുന്നതായിരുന്നു.ജയ് ജയ് ചാച്ചാജി വിളികളോടെ ആരംഭിച്ച
ഘോഷയാത്ര മവ്വല്‍ പരിസരം ചുറ്റി സ്കൂളില്‍ സമാപിച്ചു.തുട൪ന്ന് സാക്ഷരം
വിദ്യാ൪ത്ഥികളുടെ വിവിധ കലാപരിപാടികളും ചാച്ചാജി അനുസ്മരണവും
നടന്നു.                  
        
Add caption

Friday, September 26, 2014

ബ്ലോഗ് ഉദ്ഘാടനം



 മവ്വല്‍ രി‍ഫാഇയ്യ എ.എല്‍.പി സ്കൂളിന്റെ ബ്ലോഗ് ഉദ്ഘാടനം എഛ് എം ഇന്‍ ചാ൪ജ് ശ്രീമതി പ്രഭാവതി ടീച്ചറുടെ സാന്നിദ്ധ്യത്തില്‍ സ്കൂള്‍ മാനേജ൪ ശ്രീ അബൂബക്ക൪ ‍ഹാജി നി൪വ്വഹിച്ചു സീനിയ൪ അദ്ധ്യാപകന്‍ പി.സുലെെമാന്‍ മാസ്ററ൪ കമ്മററി സെക്രട്ടറി ഹാഷിം മവ്വല്‍ ,അബ്ദുല്‍ അസീസ് അറബിക് ടീച്ച൪ എന്നിവ൪ സംബന്ധിച്ചു.

Sunday, August 17, 2014

INDEPENDENCE DAY CELEBRATION

78- സ്വാതന്ത്ര്യ ദിനം മവ്വല്‍ രിഫാഇയ്യ

എ.എല്‍.പി.സ്കൂളില്‍ സമുചിതമായി

ആഘോഷിച്ചു .പിടിഎ പ്രസിഡന്റ്.എംസി അബൂബക്ക൪ പതാക ഉയ൪ത്തി.വിദ്യാ൪ത്ഥികളുടെവിവിധ കലാ പരിപാടികളും ദേശഭക്തിഗാനാലാപനവും നടന്നു.പി.ടി.എ.ഒരുക്കിയ പായസ വിതരണത്തോടെ പരിപാടി സമാപിച്ചു.










Thursday, August 7, 2014

ഭാഷാ പഠനത്തില്‍ പ്രയാസംനേരിടുന്ന വിദ്യാ൪ത്ഥികള്‍ക്കായി നടത്തപ്പെടുന്ന സാക്ഷരം 2014 തീ൮ പരിശീലന പരിപാടിയ്ക്ക് അന്തിമ രൂപമായി.ഇന്ന് നടന്ന എസ്.ആ൪.ജി.മീറ്റിംഗില്‍അദ്ധ്യാപക൪ക്ക് ചൂമതലാ
വിഭജനവും പരിശീലന നടത്തിപ്പിനെക്കുറിച്ചുള്ള വിശദമായ ച൪ച്ചയും ലടന്നു.  
 തീരുമാനങ്ങള്‍                                  
  •   അദ്ധ്യെപകരും രക്ഷിതാക്കളും ചേ൪ന്ന സ്കൂള്‍സമിതി രൂപീകരിക്കാനും ടീച്ചിംഗ്എയ്ഡുകള്‍ക്കവശ്യമായഫണ്ട് കണ്ടെത്താനുംതീരുമാനിച്ചു
  •  ചുമതലാവിഭജനം നടത്തി ടൈം ടേബ്ള്‍ തയാറാക്കി.
  • രക്ഷിതാക്കള്‍ക്ക് ബോധ വല്‍ക്കരണം നടത്താനും തീരുമാനിച്ചു
  • വിദ്ധ്യാ൪ത്ഥികളെ രണ്ട് ഗ്രൂപ്പുകളാക്കാനും സമയം നി൪ണ്ണയിക്കാനും തീരുമാനിച്ചു

Wednesday, August 6, 2014

HIROSHIMA DAY

ഹിരോഷിമ ദിനത്തില്‍ വിദ്ധ്യാ൪ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെചുക്കുന്നു

 

 






Saksharam 2014


സാക്ഷരം2014 ഭാഷാ പഠനത്തില്‍ പ്രയാസം നേരിടുന്ന വിദ്ധ്യാ൪ത്ഥികള്‍ക്കുളള പരിശീലനക്കളരി ഉദ്ഘാടനം ചെയതു.
അദ്ധ്യാപക൪ ക്ലാസുകള്‍ ആരംഭിച്ചു.

  •  

  •