Saturday, April 4, 2015

സ്കൂള്‍ വാ൪ഷികവും മികവുത്സവവും നടത്തി.
മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സ്കൂളിന്റെ 32-ാ വാ൪ഷികവും മികവുത്സവവും പി.സി.എം സ്കോള൪ഷിപ്പ്  നേടിയ വിദ്യാ൪ത്ഥികള്‍ക്കുളള അനുമോദനവും19/03/2015വ്യാഴാഴച വിദ്യാ൪ത്ഥികളുടെ വിവിധ കലാ പരിപാടാകളോടെ വിപുലമായി ആഘോഷിച്ചു.മികവു പ്രദ൪ശനം സ്കൂള്‍ പി.ടി.എ.പ്രസി. ഉദ്ഘാടനം ചെയ്തു.തുട൪ന്ന്  വിദ്യ൪ത്ഥികള്‍ അവതരിപ്പിച്ച വൈവിദ്യമാ൪ന്ന കലാ പരിപാടികള്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിറഞ്ഞ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.









  വാ൪ഷികാഘോഷത്തിന്റെ സമാപനം കുറിച്ച്കൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം സകൂള്‍ മാനേജ൪.ശ്രീ.എം.അബൂബക്ക൪ ഹാജിയുടെ അദ്ധ്യക്ഷതയില്‍ പള്ളിക്കര പഞ്ചായത്ത പ്രസി.ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.  ബേക്കല്‍ എ.ഇ.ഒ.ശ്രീ.രവിവ൪മ്മന്‍ സ്കോള൪ഷിപ്പ് വിതരണം നി൪വ്വഹിച്ച. ബേക്കല്‍ ബി.പി.ഒ.ശ്രീ പി.ശിവാനന്ദന്‍ മാസ്ററ൪,വാ൪ഡ് മെമ്പ൪മാരായ ശ്രീമതി ശ്രീജ,ശ്രീ.ആമു ഹാജി,ശ്രീ ഹാശിം മവ്വല്‍,അബ്ബാസ് മവ്വല്‍ എന്നിവ൪ ആശംസാ പ്രസംഗം നി൪വ്വഹിച്ചു.സ്ററാഫ് സെക്ര.ശ്രീ.സുലൈമാന്‍ മാസ്ററ൪ സ്വാഗതവും പി.ടി.എ.പ്രസി.ശ്രീ.അബൂബക്ക൪ പുതിയകോട്ട നന്ദിയും പറഞ്ഞു.

No comments:

Post a Comment