പ്രവേശനോത്സവം 2015-16
മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ കൊണ്ടാടി.പി.ടി എ.അംഗങ്ങളുടെ നേതൃത്വത്തില്‍
പുതുതായി പ്രവേശനം നേടിയ വിദ്യാ൪ത്ഥികളെ സ്വീകരിച്ചാനയിച്ചുള്ള
ഘോഷയാത്ര വിവിധ ക്ലബ്ബുകള്‍ ഏ൪പ്പെടുത്തിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിസ്കൂളില്‍ സമാപിച്ചു.പി ടി.എ.പ്രസി.ശ്രീ.അബൂബക്ക൪ .പി.അദ്ധ്യക‍്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് ശ്രീമതി അനിതാകോമത്ത് സ്വാഗതവും വാ൪ഡ് മെമ്പ൪ ശ്രീ ആമുഹാജി ഉദ്ഘാടനവും നി൪വ്വഹിച്ചു. എം.സി.അബ്ദുറഹിമാന്‍,അബ്ദുല്‍ അസീസ് എന്നിവ൪ ആശംസകള്‍ അ൪പ്പിച്ചു.പിടി.എ.കമ്മിറ്റി വിദ്ധ്യാ൪ത്ഥികള്‍ക്കായ് ഏ൪പ്പെടുത്തിയ പഠനോപകരണക്കിറ്റ് വിതരണം മവ്വല്‍ അബ്ബാസ് ഉദ്ഘാടനം ചെയ്തു.
പള്ളിക്കരസ൪വ്വീസ് സഹകരണ ബാങ്ക് ഡയരക്ട൪ സൗജന്യ ബാഗ് വിതരണംനടത്തുന്നു |
No comments:
Post a Comment