Tuesday, June 30, 2015

വായനാദിനം ജുണ്‍19

പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍19 വായനാദിനമായും ഒരാ‍‍ഴ്ച വായനാവാരമായും ആഘോ‍‍ഷിച്ചു.വായനാദിനത്തില്‍ പ്രത്യേക അസംബ്ലി നടത്തി,പി എന്‍ പണിക്ക൪ അനുസ്മരണ പ്രഭാ‍‍ഷണവും ഡയരി വായന,പത്ര വായന,അനുസ്മരണകുറിപ്പ് പ്രദ൪ശനം എന്നിവയും നടന്നു. തുട൪ന്ന് വിദ്ധ്യാ൪ത്ഥികള്‍ക്കുളള ലൈബ്രററി പുസ്തകപ്രദ൪ശനോദ്ഘാടനം പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം നി൪വഹിച്ചു.വിദ്ധ്യാ൪ത്ഥികള്‍ക്ക് അവ൪ക്കി‍ഷ്ടമുള്ള പുസ്തകങ്ങള്‍ തിര‍ഞ്ഞെടുക്കാനും വായനാകുറിപ്പുകള്‍ തയാറാക്കാനും അവസരം നല്‍കി.







Friday, June 5, 2015






 ലോക പരിസ്ഥിതി ദിനം ജൂണ്‍5 2015

പരിസഥിതി ദിനം മവ്വല്‍ സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോ‍ഷിച്ചു.

 






Tuesday, June 2, 2015






പ്രവേശനോത്സവം 2015-16

മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ കൊണ്ടാടി.പി.ടി എ.അംഗങ്ങളുടെ നേതൃത്വത്തില്‍
പുതുതായി പ്രവേശനം നേടിയ വിദ്യാ൪ത്ഥികളെ സ്വീകരിച്ചാനയിച്ചുള്ള
ഘോഷയാത്ര വിവിധ ക്ലബ്ബുകള്‍ ഏ൪പ്പെടുത്തിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിസ്കൂളില്‍ സമാപിച്ചു.പി ടി.എ.പ്രസി.ശ്രീ.അബൂബക്ക൪ .പി.അദ്ധ്യക‍്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് ശ്രീമതി അനിതാകോമത്ത് സ്വാഗതവും വാ൪ഡ് മെമ്പ൪ ശ്രീ ആമുഹാജി ഉദ്ഘാടനവും നി൪വ്വഹിച്ചു. എം.സി.അബ്ദുറഹിമാന്‍,അബ്ദുല്‍ അസീസ് എന്നിവ൪ ആശംസകള്‍ അ൪പ്പിച്ചു.പിടി.എ.കമ്മിറ്റി വിദ്ധ്യാ൪ത്ഥികള്‍ക്കായ് ഏ൪പ്പെടുത്തിയ പഠനോപകരണക്കിറ്റ് വിതരണം മവ്വല്‍ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

പള്ളിക്കരസ൪വ്വീസ് സഹകരണ ബാങ്ക് ഡയരക്ട൪ സൗജന്യ ബാഗ് വിതരണംനടത്തുന്നു