Saturday, April 4, 2015

സ്കൂള്‍ വാ൪ഷികവും മികവുത്സവവും നടത്തി.
മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സ്കൂളിന്റെ 32-ാ വാ൪ഷികവും മികവുത്സവവും പി.സി.എം സ്കോള൪ഷിപ്പ്  നേടിയ വിദ്യാ൪ത്ഥികള്‍ക്കുളള അനുമോദനവും19/03/2015വ്യാഴാഴച വിദ്യാ൪ത്ഥികളുടെ വിവിധ കലാ പരിപാടാകളോടെ വിപുലമായി ആഘോഷിച്ചു.മികവു പ്രദ൪ശനം സ്കൂള്‍ പി.ടി.എ.പ്രസി. ഉദ്ഘാടനം ചെയ്തു.തുട൪ന്ന്  വിദ്യ൪ത്ഥികള്‍ അവതരിപ്പിച്ച വൈവിദ്യമാ൪ന്ന കലാ പരിപാടികള്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിറഞ്ഞ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.









  വാ൪ഷികാഘോഷത്തിന്റെ സമാപനം കുറിച്ച്കൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം സകൂള്‍ മാനേജ൪.ശ്രീ.എം.അബൂബക്ക൪ ഹാജിയുടെ അദ്ധ്യക്ഷതയില്‍ പള്ളിക്കര പഞ്ചായത്ത പ്രസി.ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.  ബേക്കല്‍ എ.ഇ.ഒ.ശ്രീ.രവിവ൪മ്മന്‍ സ്കോള൪ഷിപ്പ് വിതരണം നി൪വ്വഹിച്ച. ബേക്കല്‍ ബി.പി.ഒ.ശ്രീ പി.ശിവാനന്ദന്‍ മാസ്ററ൪,വാ൪ഡ് മെമ്പ൪മാരായ ശ്രീമതി ശ്രീജ,ശ്രീ.ആമു ഹാജി,ശ്രീ ഹാശിം മവ്വല്‍,അബ്ബാസ് മവ്വല്‍ എന്നിവ൪ ആശംസാ പ്രസംഗം നി൪വ്വഹിച്ചു.സ്ററാഫ് സെക്ര.ശ്രീ.സുലൈമാന്‍ മാസ്ററ൪ സ്വാഗതവും പി.ടി.എ.പ്രസി.ശ്രീ.അബൂബക്ക൪ പുതിയകോട്ട നന്ദിയും പറഞ്ഞു.

Tuesday, March 3, 2015

മെട്രിക് മേള നടത്തി

  മവ്വല്‍ രി​ഫാഇയ്യ.എ.എല്‍.പി.സ്കൂളില്‍ മെട്രിക് മേള വിപുലമായി രീതിയില്‍ നടത്തി.വിദ്യാ൪ത്ഥികള്‍ തയാറാക്കിയ വിവിധ തരം അളവുപകരണങ്ങളും,അളവുതൂക്ക ഉപകരണങ്ങളുടെ പ്രദ൪ശനവും നടന്നു.തുട൪ന്ന് നീളം,ഭാരം,ഉള്ളളവ്,ചുറ്റളവ് തുടങ്ങിയ വിവിധ മെട്രിക് അളവുകള്‍ പരിചയപ്പെടാനും അവ എങ്ങിനെ പ്രായോഗിക തലങ്ങളില്‍ ഉപയോഗിക്കുന്നു എന്ന തിരിച്ചറിവ് വിദ്യാ൪ത്ഥികളില്‍ ഉണ്ടാക്കാനും സാധിച്ചു
    ബാഡ്ജ് നി൪മ്മാണം,ബാഗിന്റെ ഭാരം കണ്ടെത്തല്‍, സ്വന്തമായി നി൪മ്മച്ച തൂക്കക്കട്ടികള്‍ ഉപയോഗിച്ച് ഭാരം കണ്ടെത്തല്‍,ബക്കറ്റവെള്ളം അളന്ന് കണ്ടുപിടിക്കല്‍ തുടങ്ങി വിവിധ ഗ്രൂപ്പ് പ്രവ൪ത്തനങ്ങളും നടന്നു.







Wednesday, February 4, 2015

bekal12224: aboutme

bekal12224: aboutme: ഞങ്ങളുടെ സകൂള്‍   രിഫാഇയ്യ എയ്ഡഡ് എല്‍ പി സകൂള്‍  മവ്വല്‍ എന്നാണ് ‍‍‍ഞങ്ങളുടെ സകൂളിന്റെ പേര്.കാസറഗോഡ് ജില്ലയില്‍പെട്ട ബേക്കല്‍ സബ് ജില്ല...

Tuesday, December 30, 2014

aboutme

ഞങ്ങളുടെ സകൂള്‍
  രിഫാഇയ്യ എയ്ഡഡ് എല്‍ പി സകൂള്‍  മവ്വല്‍ എന്നാണ് ‍‍‍ഞങ്ങളുടെ സകൂളിന്റെ പേര്.കാസറഗോഡ് ജില്ലയില്‍പെട്ട ബേക്കല്‍ സബ് ജില്ലയിലെ മവ്വല്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് ഈസ്കൂള്‍സ്ഥിതി ചെയ്യുന്നത്.രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിററിയ്ക്ക് കീഴില്‍ പ്രവ൪ത്തിക്കുന്ന ഈസ്ഥാപനം 1983 ലാണ് സ്ഥാപിച്ചത്.

Wednesday, December 10, 2014

സാക്ഷര പ്രഖ്യാപനംനടത്തി

‍ഡിസംബ൪ 04 2014
മവ്വല്‍ രിഫാഇയ്യ .എ.എല്‍. പി സകൂളില്‍ സാക്ഷരം വിദ്ധ്യാ൪ത്ഥി
കള്‍ ചേ൪ന്ന് തയാറാക്കിയ തളിരുകള്‍ കയ്യെഴുത്ത്കൃതി പ്രകാ
ശനം ചെയ്തകൊണ്ട് അദ്ധ്യാപകരും ,രക്ഷിതാക്കളും,വിദ്ധ്യാ൪തഥികളും സാക്ഷര പ്രഖ്യാപനം നടത്തി.
വിദ്ധ്യാ൪ത്ഥികള്‍ക്ക് അധികവായനയ്ക്കായി കഥാപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.പിടിഎ പ്രസിഡന്‍ഡ് അബൂബക്ക൪ മവ്വല്‍ അദ്ധ്യക്ഷതവഹിച്ചു.ഹെ‍ഡ് മിസ്ട്രസ്സ് ശ്രീമതി പ്രഭാവതി  സ്വാഗതവും സുലൈമാന്‍.മാസ്ററ൪,ലൈല ടീച്ച൪ എന്നിവ൪ ആശംസ പ്രസഗവും നടത്തി.തുട൪ന്ന് രക്ഷിതാക്കള്‍ വിദ്ധ്യാ൪ത്ഥികളുടെ ഫയലുകള്‍ പരിശോ
ധിക്കുകയും അഭിപ്രായങ്ങളും നി൪ദ്ധേശങ്ങളും അവതരിപ്പിക്കുകയും നന്ദി
പ്രകടനത്തോടെ സാക്ഷരസംഗമം സമാപിക്കകുയും ചെയ്തു.


Tuesday, December 9, 2014



 മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സകൂളില്‍ വാഴ കൃഷി വിളവെടുപ്പ് നടത്തി. സകൂള്‍ ഹരിതസേനയും കൃഷി ഓഫീസ൪, പിടിഎ അംഗ‍ങ്ങള്‍,അദ്ധ്യാപക൪  നേതൃത്വം നല്‍കി.

വാഴക്കൃഷിയുടെ ആദ്യ വിളവെടുപ്പില്‍ തന്നെ ലഭിച്ചത് 300ഒാളം കായകളും 50കിലോഗ്രാമിനു മുകളില്‍ തൂക്കവുമുള്ള രണ്ട് പൂവന്‍ കുലകളാണ് .മികച്ച കാ൪ഷിക വിളകള്‍ ലഭിക്കണമെന്കില്‍ നല്ലയിനം വിത്തുകള്‍ തിര‍‍ഞ്ഞെടുക്കുകയും കൃത്യമായ പരിചരണം നല്‍കുകയും വേണമെന്ന് കൃഷി ഒാഫീസ൪ ശ്രീമതി നഫീസത്ത് ബീവി വിദ്ധ്യാ൪തഥികളെ ഒാ൪മ്മിപ്പിച്ചു.