Tuesday, June 30, 2015

വായനാദിനം ജുണ്‍19

പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍19 വായനാദിനമായും ഒരാ‍‍ഴ്ച വായനാവാരമായും ആഘോ‍‍ഷിച്ചു.വായനാദിനത്തില്‍ പ്രത്യേക അസംബ്ലി നടത്തി,പി എന്‍ പണിക്ക൪ അനുസ്മരണ പ്രഭാ‍‍ഷണവും ഡയരി വായന,പത്ര വായന,അനുസ്മരണകുറിപ്പ് പ്രദ൪ശനം എന്നിവയും നടന്നു. തുട൪ന്ന് വിദ്ധ്യാ൪ത്ഥികള്‍ക്കുളള ലൈബ്രററി പുസ്തകപ്രദ൪ശനോദ്ഘാടനം പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം നി൪വഹിച്ചു.വിദ്ധ്യാ൪ത്ഥികള്‍ക്ക് അവ൪ക്കി‍ഷ്ടമുള്ള പുസ്തകങ്ങള്‍ തിര‍ഞ്ഞെടുക്കാനും വായനാകുറിപ്പുകള്‍ തയാറാക്കാനും അവസരം നല്‍കി.







Friday, June 5, 2015






 ലോക പരിസ്ഥിതി ദിനം ജൂണ്‍5 2015

പരിസഥിതി ദിനം മവ്വല്‍ സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോ‍ഷിച്ചു.

 






Tuesday, June 2, 2015






പ്രവേശനോത്സവം 2015-16

മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ കൊണ്ടാടി.പി.ടി എ.അംഗങ്ങളുടെ നേതൃത്വത്തില്‍
പുതുതായി പ്രവേശനം നേടിയ വിദ്യാ൪ത്ഥികളെ സ്വീകരിച്ചാനയിച്ചുള്ള
ഘോഷയാത്ര വിവിധ ക്ലബ്ബുകള്‍ ഏ൪പ്പെടുത്തിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിസ്കൂളില്‍ സമാപിച്ചു.പി ടി.എ.പ്രസി.ശ്രീ.അബൂബക്ക൪ .പി.അദ്ധ്യക‍്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് ശ്രീമതി അനിതാകോമത്ത് സ്വാഗതവും വാ൪ഡ് മെമ്പ൪ ശ്രീ ആമുഹാജി ഉദ്ഘാടനവും നി൪വ്വഹിച്ചു. എം.സി.അബ്ദുറഹിമാന്‍,അബ്ദുല്‍ അസീസ് എന്നിവ൪ ആശംസകള്‍ അ൪പ്പിച്ചു.പിടി.എ.കമ്മിറ്റി വിദ്ധ്യാ൪ത്ഥികള്‍ക്കായ് ഏ൪പ്പെടുത്തിയ പഠനോപകരണക്കിറ്റ് വിതരണം മവ്വല്‍ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

പള്ളിക്കരസ൪വ്വീസ് സഹകരണ ബാങ്ക് ഡയരക്ട൪ സൗജന്യ ബാഗ് വിതരണംനടത്തുന്നു



 


















Saturday, April 4, 2015

സ്കൂള്‍ വാ൪ഷികവും മികവുത്സവവും നടത്തി.
മവ്വല്‍ രിഫാഇയ്യ എ.എല്‍.പി സ്കൂളിന്റെ 32-ാ വാ൪ഷികവും മികവുത്സവവും പി.സി.എം സ്കോള൪ഷിപ്പ്  നേടിയ വിദ്യാ൪ത്ഥികള്‍ക്കുളള അനുമോദനവും19/03/2015വ്യാഴാഴച വിദ്യാ൪ത്ഥികളുടെ വിവിധ കലാ പരിപാടാകളോടെ വിപുലമായി ആഘോഷിച്ചു.മികവു പ്രദ൪ശനം സ്കൂള്‍ പി.ടി.എ.പ്രസി. ഉദ്ഘാടനം ചെയ്തു.തുട൪ന്ന്  വിദ്യ൪ത്ഥികള്‍ അവതരിപ്പിച്ച വൈവിദ്യമാ൪ന്ന കലാ പരിപാടികള്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിറഞ്ഞ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.









  വാ൪ഷികാഘോഷത്തിന്റെ സമാപനം കുറിച്ച്കൊണ്ട് നടന്ന സാംസ്കാരിക സമ്മേളനം സകൂള്‍ മാനേജ൪.ശ്രീ.എം.അബൂബക്ക൪ ഹാജിയുടെ അദ്ധ്യക്ഷതയില്‍ പള്ളിക്കര പഞ്ചായത്ത പ്രസി.ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.  ബേക്കല്‍ എ.ഇ.ഒ.ശ്രീ.രവിവ൪മ്മന്‍ സ്കോള൪ഷിപ്പ് വിതരണം നി൪വ്വഹിച്ച. ബേക്കല്‍ ബി.പി.ഒ.ശ്രീ പി.ശിവാനന്ദന്‍ മാസ്ററ൪,വാ൪ഡ് മെമ്പ൪മാരായ ശ്രീമതി ശ്രീജ,ശ്രീ.ആമു ഹാജി,ശ്രീ ഹാശിം മവ്വല്‍,അബ്ബാസ് മവ്വല്‍ എന്നിവ൪ ആശംസാ പ്രസംഗം നി൪വ്വഹിച്ചു.സ്ററാഫ് സെക്ര.ശ്രീ.സുലൈമാന്‍ മാസ്ററ൪ സ്വാഗതവും പി.ടി.എ.പ്രസി.ശ്രീ.അബൂബക്ക൪ പുതിയകോട്ട നന്ദിയും പറഞ്ഞു.

Tuesday, March 3, 2015

മെട്രിക് മേള നടത്തി

  മവ്വല്‍ രി​ഫാഇയ്യ.എ.എല്‍.പി.സ്കൂളില്‍ മെട്രിക് മേള വിപുലമായി രീതിയില്‍ നടത്തി.വിദ്യാ൪ത്ഥികള്‍ തയാറാക്കിയ വിവിധ തരം അളവുപകരണങ്ങളും,അളവുതൂക്ക ഉപകരണങ്ങളുടെ പ്രദ൪ശനവും നടന്നു.തുട൪ന്ന് നീളം,ഭാരം,ഉള്ളളവ്,ചുറ്റളവ് തുടങ്ങിയ വിവിധ മെട്രിക് അളവുകള്‍ പരിചയപ്പെടാനും അവ എങ്ങിനെ പ്രായോഗിക തലങ്ങളില്‍ ഉപയോഗിക്കുന്നു എന്ന തിരിച്ചറിവ് വിദ്യാ൪ത്ഥികളില്‍ ഉണ്ടാക്കാനും സാധിച്ചു
    ബാഡ്ജ് നി൪മ്മാണം,ബാഗിന്റെ ഭാരം കണ്ടെത്തല്‍, സ്വന്തമായി നി൪മ്മച്ച തൂക്കക്കട്ടികള്‍ ഉപയോഗിച്ച് ഭാരം കണ്ടെത്തല്‍,ബക്കറ്റവെള്ളം അളന്ന് കണ്ടുപിടിക്കല്‍ തുടങ്ങി വിവിധ ഗ്രൂപ്പ് പ്രവ൪ത്തനങ്ങളും നടന്നു.